Posts

ആ അഞ്ചു മിനിറ്റിനുള്ളിൽ നിങ്ങള്‍ എന്തു ചെയ്യും?

Image
അഞ്ചു മിനിറ്റിനുള്ളില്‍ ഈ ലോകം അവസാനിക്കും എന്ന് ഉറപ്പായ ഒരു വാര്‍ത്ത കിട്ടുമെങ്കില്‍ നിങ്ങള്‍ എന്ത് ചെയ്യും? ഇനി എങ്ങോട്ടും പോകാനില്ല, ഇരിക്കുന്ന ഇടത്ത് നിന്ന് പോകാന്‍ കഴിയുകയുമില്ല. അങ്ങനെ പോയി ആരെ എങ്കിലും കാണാന്‍ കഴിയില്ല. ഒന്നും ചെയ്യാനുമില്ല. അപ്പോള്‍ നിങ്ങള്‍ അവസാനമായി എന്ത് ചെയ്യും?" എര്‍മ ബോംബെക്ക് എന്ന പ്രഭാഷക ഒരിക്കല്‍ സദസ്സില്‍ ഇരിക്കുന്ന കോളേജ് കുട്ടികളോട് ചോദിച്ചതാണ്. കുട്ടികള്‍ നിശബ്ദരായി. പിന്നെ നിശയമില്ലാതെ എന്തൊക്കെയോ പറയാന്‍ ശ്രമിച്ചു. അപ്പോള്‍ എര്‍മ തുടര്‍ന്നു. "അന്നേരം നിങ്ങള്‍ ആദ്യം ചെയ്യുക എങ്ങോട്ടും ഓടുകയല്ല. മറിച്ച്, ആ അഞ്ചു മിനിറ്റ് ആദ്യമായി നിങ്ങള്‍ ജീവിതത്തില്‍ ഇരിക്കും. ഏറ്റവും ഇഷ്ടമുള്ള ഒരാളെ നിങ്ങള്‍ എങ്ങനെയും വിളിക്കും. നിങ്ങള്‍ അവരെ എത്രയോ സ്നേഹിച്ചിരുന്നു എന്ന് പറ്റാവുന്നത് പോലെ പറഞ്ഞു തീര്‍ക്കും. അവരുടെ ശബ്ദം കേട്ട് ലോകം അവസാനിക്കുന്നത് ഭാഗ്യമാണ് എന്നാകും ഒരുപക്ഷെ നിങ്ങളുടെ അവസാന വാക്കുകള്‍. ജീവിതത്തില്‍ ഒരിക്കലും അവര്‍ അത്രയും ഗാഡമായി നിങ്ങള്‍ അവരെ സ്നേഹിക്കുന്നു എന്ന് അറിഞ്ഞിട്ടുണ്ടാവില്ല! ഞാന്‍ പറഞ്ഞത് ശരിയാണ് എന്ന് വിചാരിക്കുന്നവ...

തൊഴിലിടങ്ങളെ ടെന്‍ഷന്‍ഫ്രീയാക്കാന്‍

Image
വിഷമസന്ധികളില്‍ അക‍പ്പെ‍ടുമ്പോള്‍ നാം പോലുമറിയാതെ നമ്മുടെ മനസ്സില്‍ പ്രത്യേകിച്ച് അടിസ്ഥാനമൊന്നുമില്ലാത്ത ചില ദുഷ്ചിന്താശകലങ്ങള്‍ തലപൊക്കിയേക്കാം. "ഇതോടെ എല്ലാം തീര്‍ന്നു!", "എനിക്കു മാത്രമെന്തേ എപ്പോഴും ഇങ്ങനെ?" എന്നിവ ഉദാഹരണങ്ങളാണ്. ഇത്തരം ചിന്തകള്‍ നമ്മുടെ ഉത്ക്കണ്ഠ വര്‍ദ്ധിക്കാനും അതുവഴി ആ സാഹചര്യത്തെ മറികടക്കാനുള്ള നമ്മുടെ കഴിവു ദുര്‍ബലമാകാനും ഇടയാക്കിയേക്കാം. നമ്മുടെ മനസ്സില്‍ രൂഡമൂലമായിക്കഴിഞ്ഞ ചില അബദ്ധധാരണകളും നമുക്ക് നിരന്തരം മാനസികസംഘര്‍ഷമുളവാകുന്നതിനു വഴിവെക്കാം. "ചെയ്യുന്ന ഒരു കാര്യത്തിലും ഞാന്‍ പരാജയപ്പെടരുത്", "എന്നെ ഒരിക്കലും ക്ഷീണമോ രോഗങ്ങളോ ബാധിക്കരുത്" തുടങ്ങിയ ചിന്താഗതികളെ ഇക്കൂട്ടത്തില്‍പ്പെടുത്താം. അതിരുകവിഞ്ഞ നിരാശയോ ഉത്ക്കണ്ഠയോ ദേഷ്യമോ അനുഭവപ്പെടുമ്പോഴൊക്കെ അതിനു മുന്നോടിയായി എന്തൊക്കെ ചിന്തകളാണു കടന്നുപോയത് എന്നു പരിശോധിക്കുകയും, മനസ്സു ശാന്തമായ ശേഷം ആ ചിന്തകള്‍ എത്രത്തോളം അര്‍ത്ഥവത്താണ് എന്നു വിശകലനം നടത്തുകയും, എന്നിട്ട് അവയ്ക്കു പകരം വെക്കാവുന്ന കുറച്ചു മറുചിന്തകള്‍ ആലോചിച്ചുവെക്കുകയും ചെയ്യാവുന്നതാണ്.   പിന്നീടൊരി...

സാങ്കല്‍പിക രോഗങ്ങൾ

Image
നമ്മെ അലട്ടിക്കൊണ്ടിരിക്കുന്ന രോഗങ്ങളില്‍ മിക്കവയും യാഥാര്‍ത്ഥ്യമല്ല, സാങ്കല്‍പികം മാത്രമാണ് എന്നതാണ് ശരി. സെന്റ് ജോര്‍ജ് ഹോസ്പിറ്റലിലെ മനോരോഗ വിദഗ്ധനായ റിച്ചാര്‍ഡ് സ്‌റ്റെബ്രിന്‍ പറയുന്നു 'ഇത്തരം മിഥ്യ, സാങ്കല്‍പിക രോഗങ്ങളെ ഭേദമാക്കാനുള്ള മനോരോഗചികിത്സ ബ്രിട്ടനിലെ ആരോഗ്യമന്ത്രാലയത്തിലെ വൈദ്യശാസ്ത്രവിദഗ്ധര്‍ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു'.  ശരീരോഷ്മാവ് കൂടി, തനിക്ക് പനിബാധിച്ചിരിക്കുന്നുവെന്ന് സ്വയം കരുതുന്ന, യഥാര്‍ത്ഥത്തില്‍ യാതൊരസുഖവുമില്ലാത്ത ഒട്ടേറെ ജനങ്ങളുണ്ടെന്ന് ഡോ. റിച്ചാര്‍ഡ് വ്യക്തമാക്കുന്നു. ഇത്തരം രോഗം ബാധിക്കുന്നവര്‍ക്ക് ഭാവികാര്യങ്ങള്‍ ആസൂത്രണം ചെയ്യാനോ അതുമായി മുന്നോട്ടുപോകാനോ കഴിയാത്ത അവസ്ഥയുണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. തങ്ങള്‍ക്ക് രോഗം ബാധിച്ചിരിക്കുന്നുവെന്നും, അതിനാല്‍ ഒന്നിനുംകഴിയില്ലെന്നും അവര്‍ തെറ്റുധരിക്കുന്നു.  ഇല്ലാത്ത രോഗങ്ങളുടെ ഭീതിയില്‍ ജീവിക്കുന്ന ആയിരക്കണക്കിന് ജനങ്ങളാണ് നമുക്ക് ചുറ്റുമുള്ളത്. വെറും മാനസികമാണെന്ന് തങ്ങളുടെ പ്രശ്‌നമാണെന്ന് അവര്‍ തിരിച്ചറിയുന്നുമില്ല. തങ്ങളുടെ മിഥ്യധാരണയില്‍കുടുങ്ങി ഒരു പണിയും ചെയ്യാതെ അലസരായി...

മനസ്സ്

Image
മനുഷ്യന്റെ  ചിന്തകളേയോ , വീക്ഷണങ്ങളേയോ ,  ഓർമ്മകളേയോ , വികാരങ്ങളേയോ ,  ഭാവനകളേയോ ബൌദ്ധികപരമായും, ബോധപൂർവ്വമോ, അബോധപൂർവ്വമോ അവലംബമാക്കുന്നതിനു ഉപയോഗിക്കുന്നതിനെയാണ്  മനസ്സ്  എന്ന പറയുന്നത്. മസ്തിഷ്കത്തിലെ ദശലക്ഷക്കണക്കിനുള്ളനാഡീയബന്ധങ്ങളുടേയും അവയിലൂടെ സംക്രമണം ചെയ്യപ്പെടുന്ന നാഡീയപ്രേക്ഷകങ്ങളുടേയും ആകെത്തുകയാണ് മനസ്സ്.   ചിന്ത ,  വികാരം , ഭയം , ദേഷ്യം, ഉത്കണ്ഠ ഇവയെല്ലാം മനസ്സിന്റെ പ്രവർത്തനങ്ങളാണ്. അതിനാൽ ശരീരത്തെ  ബാധിക്കുന്ന  രോഗങ്ങൾ മനസ്സിനേയും ബാധിക്കാം. പരിസ്ഥിതിയെക്കുറിച്ചുള്ള  അവബോധവും പ്രതികരണശേഷിയും ചിന്തിക്കാനും അനുഭവിക്കാനുമുള്ള ബോധവും നൽകുന്നത് മനസ്സാണ്. മനസ്സിന്റെ ധർമ്മങ്ങൾ:- മനസ്സിന് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ മസ്തിഷ്കത്തിന്റേയും ശരീരഭാഗങ്ങളുടേയും ഏകോപിതനിയന്ത്രണത്തിലാണ് നടക്കുന്നത്. മസ്തിഷ്കത്തിനും മനസ്സിനും വെവ്വേറെ നിലനിൽപ്പില്ലാത്തതിനാൽ മാനസികവ്യാപാരം എന്നത് മസ്തിഷ്കത്തിന്റെ ധർമ്മമാണ്. പ്രധാന മാനസികവ്യാപാരങ്ങൾ ഇവയാണ്. ചിന്ത കേവലദത്തങ്ങളിൽ നിന്ന് ആശയങ്ങളും നിഗമനങ്ങളും രൂപപ്പെടുത്തുന്ന പ്രക്രിയയാണ് ചിന്ത. അതുവ...

വ്യക്തിത്വവികാസത്തിന് ഒരു രൂപരേഖ

Image
ഒരാളുടെ വ്യക്തിത്വം അയാളുടെ വ്യക്തിബന്ധങ്ങളെയും തൊഴില്‍വിജയത്തെയും ആരോഗ്യത്തെയും വളരെയധികം സ്വാധീനിക്കുന്നുണ്ട്. തന്‍റെ കുടുംബാംഗങ്ങളോടും സഹപ്രവര്‍ത്തകരോടും തന്നോടു തന്നെയുമുള്ള ഒരാളുടെ പെരുമാറ്റരീതി നിര്‍ണയിക്കുന്നത് അയാളുടെ വ്യക്തിത്വമാണ്. മറ്റുള്ളവരെ ആകര്‍ഷിക്കാനും സ്വാധീനിക്കാനും എല്ലാതരക്കാരുമായും ബുദ്ധിമുട്ടില്ലാതെ ഇടപഴകുവാനും നല്ല വ്യക്തിത്വം ഒരാളെ പ്രാപ്തനാക്കുന്നു. സ്വയംമതിപ്പും ആത്മവിശ്വാസവും വര്‍ദ്ധിപ്പിക്കാനും, വ്യക്തിജീവിതത്തിലും തൊഴില്‍മേഖലയിലും വിജയം വരിക്കാനും, അങ്ങിനെ ജീവിതനിലവാരം മെച്ചപ്പെടുത്താനും നല്ല വ്യക്തിത്വം സഹായിക്കുന്നു. വ്യക്തിബന്ധങ്ങളില്‍ വൈഷമ്യങ്ങള്‍ നേരിടുന്നവര്‍ക്കും, ആത്മനിന്ദ അനുഭവിക്കുന്നവര്‍ക്കും, ജീവിതനൈരാശ്യത്തില്‍ കഴിയുന്നവര്‍ക്കുമെല്ലാം വ്യക്തിത്വവികാസം ഏറെ ഉപകാരം ചെയ്യാറുണ്ട്. വ്യക്തിത്വം വികസിപ്പിക്കാനൊരുങ്ങമ്പോള്‍ തന്‍റെ വ്യക്തിത്വത്തില്‍ മാറ്റങ്ങള്‍ ആഗ്രഹിക്കുന്ന ഒരാള്‍ക്ക് തന്‍റെ പ്രചോദനമെന്തെന്ന് ബോദ്ധ്യമുണ്ടായിരിക്കണം. ഒരു പ്രത്യേകവ്യക്തിയെ പ്രീണിപ്പിക്കാനായി വ്യക്തിത്വം മാറ്റിയെടുക്കാന്‍ ശ്രമിക്കുന്നത് അനാരോഗ്യകരമാണെന്നു മാത്രമല്ല...

ഉറക്കം 7 മണിക്കൂര്‍

Image
ദിവസവും 8 മണിക്കൂറെങ്കിലും ഉറങ്ങണം എന്നാണ്‌ പറയാറ്. എന്നാല്‍ പുതിയ പഠനങ്ങള്‍ പറയുന്നത്‌ കൂടുതല്‍ ഉറങ്ങുന്നതും കുറച്ച് ഉറങ്ങുന്നതും മദ്ധ്യവയസ്കരായ സ്ത്രീകളില്‍ ഓര്‍മ്മകുറവിന്‌ കാരണമാകുന്നു. ഉറക്കത്തിന്‌ സ്ഥിരമായി സമയം കണ്ടത്താത്തവര്‍ക്കും ഉറക്കകുറവുള്ള സ്ത്രീകള്‍ക്കും ഭാവിയില്‍ ഓര്‍മ്മകുറവ് അനുഭവപെടാമെന്ന് ഗവേഷകള്‍ അഭിപ്രയപെടുന്നു.  അല്‍ഷിമേഴ്സ് അസോസിയേഷന്‍ ഇന്റര്‍നാഷണലാണ് ഈ പഠനം നടത്തിയിരിക്കുന്നത്‌ പഠനം പറയുന്നത്‌ ഒരു ദിവസം 7 മണിക്കൂര്‍ ഉറക്കത്തിനായി വിനിയോഗിച്ചല്‍ മതിയെന്നും ഇത്‌ നമ്മുടെ ഓര്‍മശക്തി വര്‍ദ്ധിപ്പിക്കുമെന്നുമാണ്‌.  70 വയസ്സിന്‌ മുകളിലുള്ള 15260 സ്ത്രീ നഴ്സുമാരില്‍ പരീക്ഷണം നടത്തിയപ്പോള്‍ 5 മണിക്കുറില്‍ കുറവ് ഉറങ്ങുന്നവര്‍ക്കും 9 മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങുന്നവര്‍ക്കും ഭാവിയില്‍ ഓര്‍മ്മകുറവ് ഉണ്ടകാമെന്ന് കണ്ടെത്തി. ജേണല്‍ ഓഫ് അമേരിക്കന്‍ ജേറിയാട്രിക്സ് സൊസൈറ്റിയാണ്‌ പഠനം പ്രസിദ്ധികരിച്ചിരിക്കുന്നത്‌.

ദി ഇന്റർപ്രറ്റേഷൻ ഓഫ് ഡ്രീംസ്

Image
മനോവിശ്ലേഷകൻ സിഗ്മണ്ട് ഫ്രോയിഡ് എഴുതിയ വിഖ്യാതഗ്രന്ഥമാണ്  ദി ഇന്റർപ്രറ്റേഷൻ ഓഫ് ഡ്രീംസ് അഥവാ "സ്വപ്നങ്ങളുടെ വ്യാഖ്യാനം" (German:  Die Traumdeutung ). സ്വപ്നങ്ങളുടെ വ്യാഖ്യാനത്തെ ആശ്രയിച്ച് ഫ്രോയിഡ് അബോധമനസ്സിനെക്കുറിച്ചുള്ള തന്റെ സിദ്ധാന്തം അവതരിപ്പിച്ചത് ഈ കൃതിയിലാണ്. പിന്നീട് ഈഡിപ്പസ് കോം‌പ്ലെക്സ് എന്നറിയപ്പെട്ട ആശയം ആദ്യമായി അവതരിപ്പിക്കപ്പെട്ടതും ഇതിൽ തന്നെ. പുസ്തകം എട്ടു പ്രാവശ്യമെങ്കിലും പരിഷ്കരിച്ചെഴുതിയ ഫോയിഡ്, മൂന്നാമത്തെ പതിപ്പിൽ, വിൽഹെം സ്റ്റെക്കലിന്റെ സ്വാധീനത്തിൽ, സ്വപ്നപ്രതീകങ്ങളെ അക്ഷരാർത്ഥത്തിലെടുക്കുന്ന ഒരു ഖണ്ഡം കൂട്ടിച്ചേർക്കുകയും ചെയ്തു. "ഇമ്മാതിരി ഉൾക്കാഴ്ചകൾക്കുള്ള ഭാഗ്യം ഒരുവന് ആയുസ്സിലൊരിക്കൽ മാത്രം കിട്ടുന്നതാണ്" എന്നായിരുന്നു സ്വന്തം കൃതിയെക്കുറിച്ചുള്ള ഫ്രോയിഡിന്റെ തന്നെ നിരീക്ഷണം. കൃതിയുടെ ജർമ്മൻ ഭാഷയിൽ ആദ്യപതിപ്പ് 1899-ൽ പുറത്തിറങ്ങി. ഫ്രോയിഡൻ സ്വപ്നാപഗ്രഥനം എന്നൊരു പുതിയ മനശാസ്ത്ര സമീപനരീതിക്ക് ഈ ഗ്രന്ഥം തുടക്കം കുറിച്ചു.  അബോധ മനസ്സിന്റെ പ്രവർത്തനങ്ങൾ മനസ്സിലാക്കുന്നതിനുള്ള രാജപാത  എന്നാണ്‌ ഫ്രോയിഡ് ഇതിനെക്കുറി...