ഉറക്കം 7 മണിക്കൂര്‍
ദിവസവും 8 മണിക്കൂറെങ്കിലും ഉറങ്ങണം എന്നാണ് പറയാറ്. എന്നാല്‍ പുതിയ പഠനങ്ങള്‍ പറയുന്നത് കൂടുതല്‍ ഉറങ്ങുന്നതും കുറച്ച് ഉറങ്ങുന്നതും മദ്ധ്യവയസ്കരായ സ്ത്രീകളില്‍ ഓര്‍മ്മകുറവിന് കാരണമാകുന്നു. ഉറക്കത്തിന് സ്ഥിരമായി സമയം കണ്ടത്താത്തവര്‍ക്കും ഉറക്കകുറവുള്ള സ്ത്രീകള്‍ക്കും ഭാവിയില്‍ ഓര്‍മ്മകുറവ് അനുഭവപെടാമെന്ന് ഗവേഷകള്‍ അഭിപ്രയപെടുന്നു. അല്‍ഷിമേഴ്സ് അസോസിയേഷന്‍ ഇന്റര്‍നാഷണലാണ് ഈ പഠനം നടത്തിയിരിക്കുന്നത് പഠനം പറയുന്നത് ഒരു ദിവസം 7 മണിക്കൂര്‍ ഉറക്കത്തിനായി വിനിയോഗിച്ചല്‍ മതിയെന്നും ഇത് നമ്മുടെ ഓര്‍മശക്തി വര്‍ദ്ധിപ്പിക്കുമെന്നുമാണ്. 70 വയസ്സിന് മുകളിലുള്ള 15260 സ്ത്രീ നഴ്സുമാരില്‍ പരീക്ഷണം നടത്തിയപ്പോള്‍ 5 മണിക്കുറില്‍ കുറവ് ഉറങ്ങുന്നവര്‍ക്കും 9 മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങുന്നവര്‍ക്കും ഭാവിയില്‍ ഓര്‍മ്മകുറവ് ഉണ്ടകാമെന്ന് കണ്ടെത്തി. ജേണല്‍ ഓഫ് അമേരിക്കന്‍ ജേറിയാട്രിക്സ് സൊസൈറ്റിയാണ് പഠനം പ്രസിദ്ധികരിച്ചിരിക്കുന്നത്.