സാങ്കല്‍പിക രോഗങ്ങൾ
നമ്മെ അലട്ടിക്കൊണ്ടിരിക്കുന്ന രോഗങ്ങളില്‍ മിക്കവയും യാഥാര്‍ത്ഥ്യമല്ല, സാങ്കല്‍പികം മാത്രമാണ് എന്നതാണ് ശരി. സെന്റ് ജോര്‍ജ് ഹോസ്പിറ്റലിലെ മനോരോഗ വിദഗ്ധനായ റിച്ചാര്‍ഡ് സ്‌റ്റെബ്രിന്‍ പറയുന്നു 'ഇത്തരം മിഥ്യ, സാങ്കല്‍പിക രോഗങ്ങളെ ഭേദമാക്കാനുള്ള മനോരോഗചികിത്സ ബ്രിട്ടനിലെ ആരോഗ്യമന്ത്രാലയത്തിലെ വൈദ്യശാസ്ത്രവിദഗ്ധര്‍ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു'. ശരീരോഷ്മാവ് കൂടി, തനിക്ക് പനിബാധിച്ചിരിക്കുന്നുവെന്ന് സ്വയം കരുതുന്ന, യഥാര്‍ത്ഥത്തില്‍ യാതൊരസുഖവുമില്ലാത്ത ഒട്ടേറെ ജനങ്ങളുണ്ടെന്ന് ഡോ. റിച്ചാര്‍ഡ് വ്യക്തമാക്കുന്നു. ഇത്തരം രോഗം ബാധിക്കുന്നവര്‍ക്ക് ഭാവികാര്യങ്ങള്‍ ആസൂത്രണം ചെയ്യാനോ അതുമായി മുന്നോട്ടുപോകാനോ കഴിയാത്ത അവസ്ഥയുണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. തങ്ങള്‍ക്ക് രോഗം ബാധിച്ചിരിക്കുന്നുവെന്നും, അതിനാല്‍ ഒന്നിനുംകഴിയില്ലെന്നും അവര്‍ തെറ്റുധരിക്കുന്നു. ഇല്ലാത്ത രോഗങ്ങളുടെ ഭീതിയില്‍ ജീവിക്കുന്ന ആയിരക്കണക്കിന് ജനങ്ങളാണ് നമുക്ക് ചുറ്റുമുള്ളത്. വെറും മാനസികമാണെന്ന് തങ്ങളുടെ പ്രശ്‌നമാണെന്ന് അവര്‍ തിരിച്ചറിയുന്നുമില്ല. തങ്ങളുടെ മിഥ്യധാരണയില്‍കുടുങ്ങി ഒരു പണിയും ചെയ്യാതെ അലസരായി...