സാങ്കല്‍പിക രോഗങ്ങൾ
നമ്മെ അലട്ടിക്കൊണ്ടിരിക്കുന്ന രോഗങ്ങളില്‍ മിക്കവയും യാഥാര്‍ത്ഥ്യമല്ല, സാങ്കല്‍പികം മാത്രമാണ് എന്നതാണ് ശരി. സെന്റ് ജോര്‍ജ് ഹോസ്പിറ്റലിലെ മനോരോഗ വിദഗ്ധനായ റിച്ചാര്‍ഡ് സ്‌റ്റെബ്രിന്‍ പറയുന്നു 'ഇത്തരം മിഥ്യ, സാങ്കല്‍പിക രോഗങ്ങളെ ഭേദമാക്കാനുള്ള മനോരോഗചികിത്സ ബ്രിട്ടനിലെ ആരോഗ്യമന്ത്രാലയത്തിലെ വൈദ്യശാസ്ത്രവിദഗ്ധര്‍ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു'.
ശരീരോഷ്മാവ് കൂടി, തനിക്ക് പനിബാധിച്ചിരിക്കുന്നുവെന്ന് സ്വയം കരുതുന്ന, യഥാര്‍ത്ഥത്തില്‍ യാതൊരസുഖവുമില്ലാത്ത ഒട്ടേറെ ജനങ്ങളുണ്ടെന്ന് ഡോ. റിച്ചാര്‍ഡ് വ്യക്തമാക്കുന്നു. ഇത്തരം രോഗം ബാധിക്കുന്നവര്‍ക്ക് ഭാവികാര്യങ്ങള്‍ ആസൂത്രണം ചെയ്യാനോ അതുമായി മുന്നോട്ടുപോകാനോ കഴിയാത്ത അവസ്ഥയുണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. തങ്ങള്‍ക്ക് രോഗം ബാധിച്ചിരിക്കുന്നുവെന്നും, അതിനാല്‍ ഒന്നിനുംകഴിയില്ലെന്നും അവര്‍ തെറ്റുധരിക്കുന്നു.
ഇല്ലാത്ത രോഗങ്ങളുടെ ഭീതിയില്‍ ജീവിക്കുന്ന ആയിരക്കണക്കിന് ജനങ്ങളാണ് നമുക്ക് ചുറ്റുമുള്ളത്. വെറും മാനസികമാണെന്ന് തങ്ങളുടെ പ്രശ്‌നമാണെന്ന് അവര്‍ തിരിച്ചറിയുന്നുമില്ല. തങ്ങളുടെ മിഥ്യധാരണയില്‍കുടുങ്ങി ഒരു പണിയും ചെയ്യാതെ അലസരായി കഴിഞ്ഞുകൂടുകയാണവര്‍. നമുക്കിടയില്‍ സാന്നിധ്യമുണ്ടെങ്കിലും മരിച്ചതിന് തുല്യംജീവിക്കുകയാണ്അവര്‍.
മനോരോഗചികിത്സയ്ക്ക് ഒട്ടുംതന്നെ പ്രാധാന്യം കൊടുക്കാത്ത ജനതയാണ് നാം. നമ്മുടെ ജീവിതത്തില്‍ ഗൗരവത്തിലെടുക്കേണ്ട വളരെ സുപ്രധാന സംഗതിയാണതെന്ന് നാം തിരിച്ചറിഞ്ഞിട്ടില്ല. നമ്മെ അലട്ടിക്കൊണ്ടിരിക്കുന്ന മിക്കവാറും അസ്വസ്ഥതകളെല്ലാം പരിഹരിക്കാന്‍ മനോരോഗചികിത്സ കൊണ്ട് സാധിക്കുമെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. പ്രതിലോമപരമായ ചിന്തകള്‍ക്ക് ഇടംകൊടുത്ത് നമ്മുടെ മനസ്സിനെ കൊന്നുകളയാന്‍ നാം അനുവദിക്കരുത്.
നമ്മില്‍ മിക്കവരുടെയും പ്രശ്‌നങ്ങളും ആത്മസംഘര്‍ഷങ്ങളും പരിഹരിക്കാന്‍ മനഃശാസ്ത്രചികിത്സയിലൂടെ മാത്രമേ സാധിക്കൂ. രോഗത്തെ കുറിച്ച ചിന്തയേക്കാള്‍ ഉപരിയായി നമ്മെ അലട്ടുന്നത് വിഷാദാവസ്ഥയാണ്. ചില സന്ദര്‍ഭങ്ങളില്‍ ഒരു കാരണവുമില്ലാതെ ദുഖിതരാണ് നാം. ഈയൊരവസ്ഥയില്‍ നാം നമ്മുടെ തന്നെയും നമുക്ക് ചുറ്റുമുള്ളവരുടെയും ജീവിതം കുളംകലക്കുകയാണ് ചെയ്യുന്നത്. നമ്മള്‍ സൗഖ്യത്തിലാണെന്ന് എന്തുകൊണ്ട് നമുക്ക് വിചാരിച്ചുകൂടാ ? എല്ലാ രോഗങ്ങളെക്കാളും തീവ്രതരമാണ് ദുഖം. നമ്മുടെ ജീവിതത്തിലെ സന്തോഷകരമായ ഓരോ നിമിഷത്തെയും പിച്ചിച്ചീന്തി അവയെ നഷ്ടബോധങ്ങളില്‍ കയറഴിച്ചുവിടാന്‍ ദുഃഖത്തിന് കഴിയും. തന്റെ മുന്നിലുള്ള എല്ലാറ്റിനെയും നിര്‍ദ്ദയം നക്കിത്തുടച്ച് ചാരമാക്കുന്ന തീയെപ്പോലെയാണ് ദുഖം. നമ്മുടെ കോശങ്ങളില്‍ കാന്‍സര്‍പോലെ പടര്‍ന്നുകയറി ജീവനെടുക്കുന്ന മാരകരോഗമാണ് അത്.

Comments
Post a Comment