ഹിപ്നോട്ടിസം

ഹിപ്നോട്ടിസം എന്നു പറയുമ്പോള് മാജിക് അല്ലെങ്കില്, ഒരു അജ്ഞാത ശക്തി ഇവയിലേതെങ്കിലുമാണ് ഭൂരിഭാഗം പേരുടെയും മനസിലേക്കോടിയെത്തുന്നത്,ഈ തെറ്റിദ്ധാരണ വിദ്യാസമ്പന്നരുടെയിടയില് പോലും ഉണ്ട്.ഭീതി പരത്തുന്ന ഒരു പുകമറ ആയി ബാല്യമനസുകളിലും ഈ വാക്ക് കുത്തിത്തിരുകപ്പെട്ടിരിക്കുന്നു.ഒരു സ്വാഭാവിക ഉറക്കം തന്നെയാണ് ഹിപ്നോട്ടിസം കൊണ്ട് ഉദ്ദേശിക്കുന്നത്.എന്താണ് സ്വാഭാവിക ഉറക്കം.അതായത്,ഒരാളുടെ പഞ്ചേന്ദ്രിയങ്ങളിലൂടെ കടന്നുപോകുന്ന ആവേഗം തലച്ചോറിലെത്തുകയും തുടര്ന്ന് അതിനെ മടുപ്പിക്കുകയും ചെയ്യുമ്പോഴാണ് ഉറക്കം അനുഭവപ്പെടുന്നത്.

ചെയ്യുന്ന രീതി.
ഹിപ്നോട്ടിസമെന്ന പ്രതിഭാസത്തില് ആ ഉറക്കത്തിനു വേണ്ട സാഹചര്യങ്ങള് ഒരുക്കി കൊടുക്കുകയാണ് ചെയ്യുന്നത്.അങ്ങനെ ഒരേ തരത്തിലുള്ള ഉത്തേജനം മസ്തിഷ്ക്കത്തിലെത്തുമ്പോള് അവിടെ അതിന് ഒരു നിരോധനം ഉണ്ടാകുന്നു.താരാട്ട് പാടുമ്പോള് കുട്ടികള് ഉറങ്ങുന്നതും,ഇതേ ശാസ്ത്രതത്വം മൂലമാണ്.പ്രകാശമുള്ള വസ്തുവില് ശ്രദ്ധ കേന്ദ്രീകരിക്കുക,ഒരേ താളത്തിലുള്ള ഈണം കേള്ക്കുക തുടങ്ങിയവ ഒരാളെ അഗാധ ഉറക്കത്തിലേക്ക് നയിക്കും. ഹിപ്നോട്ടിക് നിദ്രയിലായിരിക്കുമ്പോൾ തന്നെ വ്യക്തിയുമായി ആശയവിനിമയം നടത്താൻ മനശ്ശാസ്ത്രജ്ഞൻ ഒരു സെൻട്രി പോസ്റ്റ് നിലനിർത്തുന്നു. ഉദാഹരണം വ്യക്തിയുമായി സംസാരിച്ചുകൊണ്ടിരിക്കുന്നു. ഇങ്ങനെ, നിദ്രയിലായാലും ആശയ വിനിമയം സാധ്യമാകുന്നു.

Comments

Post a Comment

Popular posts from this blog

അന്തർമുഖത, ബഹിര്മുഖത

എന്താണ് മനഃശാസ്ത്രം ?

സിഗ്മണ്ട് ഫ്രോയിഡ്