Posts

Showing posts from 2014

തൊഴിലിടങ്ങളെ ടെന്‍ഷന്‍ഫ്രീയാക്കാന്‍

Image
വിഷമസന്ധികളില്‍ അക‍പ്പെ‍ടുമ്പോള്‍ നാം പോലുമറിയാതെ നമ്മുടെ മനസ്സില്‍ പ്രത്യേകിച്ച് അടിസ്ഥാനമൊന്നുമില്ലാത്ത ചില ദുഷ്ചിന്താശകലങ്ങള്‍ തലപൊക്കിയേക്കാം. "ഇതോടെ എല്ലാം തീര്‍ന്നു!", "എനിക്കു മാത്രമെന്തേ എപ്പോഴും ഇങ്ങനെ?" എന്നിവ ഉദാഹരണങ്ങളാണ്. ഇത്തരം ചിന്തകള്‍ നമ്മുടെ ഉത്ക്കണ്ഠ വര്‍ദ്ധിക്കാനും അതുവഴി ആ സാഹചര്യത്തെ മറികടക്കാനുള്ള നമ്മുടെ കഴിവു ദുര്‍ബലമാകാനും ഇടയാക്കിയേക്കാം. നമ്മുടെ മനസ്സില്‍ രൂഡമൂലമായിക്കഴിഞ്ഞ ചില അബദ്ധധാരണകളും നമുക്ക് നിരന്തരം മാനസികസംഘര്‍ഷമുളവാകുന്നതിനു വഴിവെക്കാം. "ചെയ്യുന്ന ഒരു കാര്യത്തിലും ഞാന്‍ പരാജയപ്പെടരുത്", "എന്നെ ഒരിക്കലും ക്ഷീണമോ രോഗങ്ങളോ ബാധിക്കരുത്" തുടങ്ങിയ ചിന്താഗതികളെ ഇക്കൂട്ടത്തില്‍പ്പെടുത്താം. അതിരുകവിഞ്ഞ നിരാശയോ ഉത്ക്കണ്ഠയോ ദേഷ്യമോ അനുഭവപ്പെടുമ്പോഴൊക്കെ അതിനു മുന്നോടിയായി എന്തൊക്കെ ചിന്തകളാണു കടന്നുപോയത് എന്നു പരിശോധിക്കുകയും, മനസ്സു ശാന്തമായ ശേഷം ആ ചിന്തകള്‍ എത്രത്തോളം അര്‍ത്ഥവത്താണ് എന്നു വിശകലനം നടത്തുകയും, എന്നിട്ട് അവയ്ക്കു പകരം വെക്കാവുന്ന കുറച്ചു മറുചിന്തകള്‍ ആലോചിച്ചുവെക്കുകയും ചെയ്യാവുന്നതാണ്.   പിന്നീടൊരി...

സാങ്കല്‍പിക രോഗങ്ങൾ

Image
നമ്മെ അലട്ടിക്കൊണ്ടിരിക്കുന്ന രോഗങ്ങളില്‍ മിക്കവയും യാഥാര്‍ത്ഥ്യമല്ല, സാങ്കല്‍പികം മാത്രമാണ് എന്നതാണ് ശരി. സെന്റ് ജോര്‍ജ് ഹോസ്പിറ്റലിലെ മനോരോഗ വിദഗ്ധനായ റിച്ചാര്‍ഡ് സ്‌റ്റെബ്രിന്‍ പറയുന്നു 'ഇത്തരം മിഥ്യ, സാങ്കല്‍പിക രോഗങ്ങളെ ഭേദമാക്കാനുള്ള മനോരോഗചികിത്സ ബ്രിട്ടനിലെ ആരോഗ്യമന്ത്രാലയത്തിലെ വൈദ്യശാസ്ത്രവിദഗ്ധര്‍ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു'.  ശരീരോഷ്മാവ് കൂടി, തനിക്ക് പനിബാധിച്ചിരിക്കുന്നുവെന്ന് സ്വയം കരുതുന്ന, യഥാര്‍ത്ഥത്തില്‍ യാതൊരസുഖവുമില്ലാത്ത ഒട്ടേറെ ജനങ്ങളുണ്ടെന്ന് ഡോ. റിച്ചാര്‍ഡ് വ്യക്തമാക്കുന്നു. ഇത്തരം രോഗം ബാധിക്കുന്നവര്‍ക്ക് ഭാവികാര്യങ്ങള്‍ ആസൂത്രണം ചെയ്യാനോ അതുമായി മുന്നോട്ടുപോകാനോ കഴിയാത്ത അവസ്ഥയുണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. തങ്ങള്‍ക്ക് രോഗം ബാധിച്ചിരിക്കുന്നുവെന്നും, അതിനാല്‍ ഒന്നിനുംകഴിയില്ലെന്നും അവര്‍ തെറ്റുധരിക്കുന്നു.  ഇല്ലാത്ത രോഗങ്ങളുടെ ഭീതിയില്‍ ജീവിക്കുന്ന ആയിരക്കണക്കിന് ജനങ്ങളാണ് നമുക്ക് ചുറ്റുമുള്ളത്. വെറും മാനസികമാണെന്ന് തങ്ങളുടെ പ്രശ്‌നമാണെന്ന് അവര്‍ തിരിച്ചറിയുന്നുമില്ല. തങ്ങളുടെ മിഥ്യധാരണയില്‍കുടുങ്ങി ഒരു പണിയും ചെയ്യാതെ അലസരായി...

മനസ്സ്

Image
മനുഷ്യന്റെ  ചിന്തകളേയോ , വീക്ഷണങ്ങളേയോ ,  ഓർമ്മകളേയോ , വികാരങ്ങളേയോ ,  ഭാവനകളേയോ ബൌദ്ധികപരമായും, ബോധപൂർവ്വമോ, അബോധപൂർവ്വമോ അവലംബമാക്കുന്നതിനു ഉപയോഗിക്കുന്നതിനെയാണ്  മനസ്സ്  എന്ന പറയുന്നത്. മസ്തിഷ്കത്തിലെ ദശലക്ഷക്കണക്കിനുള്ളനാഡീയബന്ധങ്ങളുടേയും അവയിലൂടെ സംക്രമണം ചെയ്യപ്പെടുന്ന നാഡീയപ്രേക്ഷകങ്ങളുടേയും ആകെത്തുകയാണ് മനസ്സ്.   ചിന്ത ,  വികാരം , ഭയം , ദേഷ്യം, ഉത്കണ്ഠ ഇവയെല്ലാം മനസ്സിന്റെ പ്രവർത്തനങ്ങളാണ്. അതിനാൽ ശരീരത്തെ  ബാധിക്കുന്ന  രോഗങ്ങൾ മനസ്സിനേയും ബാധിക്കാം. പരിസ്ഥിതിയെക്കുറിച്ചുള്ള  അവബോധവും പ്രതികരണശേഷിയും ചിന്തിക്കാനും അനുഭവിക്കാനുമുള്ള ബോധവും നൽകുന്നത് മനസ്സാണ്. മനസ്സിന്റെ ധർമ്മങ്ങൾ:- മനസ്സിന് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ മസ്തിഷ്കത്തിന്റേയും ശരീരഭാഗങ്ങളുടേയും ഏകോപിതനിയന്ത്രണത്തിലാണ് നടക്കുന്നത്. മസ്തിഷ്കത്തിനും മനസ്സിനും വെവ്വേറെ നിലനിൽപ്പില്ലാത്തതിനാൽ മാനസികവ്യാപാരം എന്നത് മസ്തിഷ്കത്തിന്റെ ധർമ്മമാണ്. പ്രധാന മാനസികവ്യാപാരങ്ങൾ ഇവയാണ്. ചിന്ത കേവലദത്തങ്ങളിൽ നിന്ന് ആശയങ്ങളും നിഗമനങ്ങളും രൂപപ്പെടുത്തുന്ന പ്രക്രിയയാണ് ചിന്ത. അതുവ...

വ്യക്തിത്വവികാസത്തിന് ഒരു രൂപരേഖ

Image
ഒരാളുടെ വ്യക്തിത്വം അയാളുടെ വ്യക്തിബന്ധങ്ങളെയും തൊഴില്‍വിജയത്തെയും ആരോഗ്യത്തെയും വളരെയധികം സ്വാധീനിക്കുന്നുണ്ട്. തന്‍റെ കുടുംബാംഗങ്ങളോടും സഹപ്രവര്‍ത്തകരോടും തന്നോടു തന്നെയുമുള്ള ഒരാളുടെ പെരുമാറ്റരീതി നിര്‍ണയിക്കുന്നത് അയാളുടെ വ്യക്തിത്വമാണ്. മറ്റുള്ളവരെ ആകര്‍ഷിക്കാനും സ്വാധീനിക്കാനും എല്ലാതരക്കാരുമായും ബുദ്ധിമുട്ടില്ലാതെ ഇടപഴകുവാനും നല്ല വ്യക്തിത്വം ഒരാളെ പ്രാപ്തനാക്കുന്നു. സ്വയംമതിപ്പും ആത്മവിശ്വാസവും വര്‍ദ്ധിപ്പിക്കാനും, വ്യക്തിജീവിതത്തിലും തൊഴില്‍മേഖലയിലും വിജയം വരിക്കാനും, അങ്ങിനെ ജീവിതനിലവാരം മെച്ചപ്പെടുത്താനും നല്ല വ്യക്തിത്വം സഹായിക്കുന്നു. വ്യക്തിബന്ധങ്ങളില്‍ വൈഷമ്യങ്ങള്‍ നേരിടുന്നവര്‍ക്കും, ആത്മനിന്ദ അനുഭവിക്കുന്നവര്‍ക്കും, ജീവിതനൈരാശ്യത്തില്‍ കഴിയുന്നവര്‍ക്കുമെല്ലാം വ്യക്തിത്വവികാസം ഏറെ ഉപകാരം ചെയ്യാറുണ്ട്. വ്യക്തിത്വം വികസിപ്പിക്കാനൊരുങ്ങമ്പോള്‍ തന്‍റെ വ്യക്തിത്വത്തില്‍ മാറ്റങ്ങള്‍ ആഗ്രഹിക്കുന്ന ഒരാള്‍ക്ക് തന്‍റെ പ്രചോദനമെന്തെന്ന് ബോദ്ധ്യമുണ്ടായിരിക്കണം. ഒരു പ്രത്യേകവ്യക്തിയെ പ്രീണിപ്പിക്കാനായി വ്യക്തിത്വം മാറ്റിയെടുക്കാന്‍ ശ്രമിക്കുന്നത് അനാരോഗ്യകരമാണെന്നു മാത്രമല്ല...

ഉറക്കം 7 മണിക്കൂര്‍

Image
ദിവസവും 8 മണിക്കൂറെങ്കിലും ഉറങ്ങണം എന്നാണ്‌ പറയാറ്. എന്നാല്‍ പുതിയ പഠനങ്ങള്‍ പറയുന്നത്‌ കൂടുതല്‍ ഉറങ്ങുന്നതും കുറച്ച് ഉറങ്ങുന്നതും മദ്ധ്യവയസ്കരായ സ്ത്രീകളില്‍ ഓര്‍മ്മകുറവിന്‌ കാരണമാകുന്നു. ഉറക്കത്തിന്‌ സ്ഥിരമായി സമയം കണ്ടത്താത്തവര്‍ക്കും ഉറക്കകുറവുള്ള സ്ത്രീകള്‍ക്കും ഭാവിയില്‍ ഓര്‍മ്മകുറവ് അനുഭവപെടാമെന്ന് ഗവേഷകള്‍ അഭിപ്രയപെടുന്നു.  അല്‍ഷിമേഴ്സ് അസോസിയേഷന്‍ ഇന്റര്‍നാഷണലാണ് ഈ പഠനം നടത്തിയിരിക്കുന്നത്‌ പഠനം പറയുന്നത്‌ ഒരു ദിവസം 7 മണിക്കൂര്‍ ഉറക്കത്തിനായി വിനിയോഗിച്ചല്‍ മതിയെന്നും ഇത്‌ നമ്മുടെ ഓര്‍മശക്തി വര്‍ദ്ധിപ്പിക്കുമെന്നുമാണ്‌.  70 വയസ്സിന്‌ മുകളിലുള്ള 15260 സ്ത്രീ നഴ്സുമാരില്‍ പരീക്ഷണം നടത്തിയപ്പോള്‍ 5 മണിക്കുറില്‍ കുറവ് ഉറങ്ങുന്നവര്‍ക്കും 9 മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങുന്നവര്‍ക്കും ഭാവിയില്‍ ഓര്‍മ്മകുറവ് ഉണ്ടകാമെന്ന് കണ്ടെത്തി. ജേണല്‍ ഓഫ് അമേരിക്കന്‍ ജേറിയാട്രിക്സ് സൊസൈറ്റിയാണ്‌ പഠനം പ്രസിദ്ധികരിച്ചിരിക്കുന്നത്‌.

ദി ഇന്റർപ്രറ്റേഷൻ ഓഫ് ഡ്രീംസ്

Image
മനോവിശ്ലേഷകൻ സിഗ്മണ്ട് ഫ്രോയിഡ് എഴുതിയ വിഖ്യാതഗ്രന്ഥമാണ്  ദി ഇന്റർപ്രറ്റേഷൻ ഓഫ് ഡ്രീംസ് അഥവാ "സ്വപ്നങ്ങളുടെ വ്യാഖ്യാനം" (German:  Die Traumdeutung ). സ്വപ്നങ്ങളുടെ വ്യാഖ്യാനത്തെ ആശ്രയിച്ച് ഫ്രോയിഡ് അബോധമനസ്സിനെക്കുറിച്ചുള്ള തന്റെ സിദ്ധാന്തം അവതരിപ്പിച്ചത് ഈ കൃതിയിലാണ്. പിന്നീട് ഈഡിപ്പസ് കോം‌പ്ലെക്സ് എന്നറിയപ്പെട്ട ആശയം ആദ്യമായി അവതരിപ്പിക്കപ്പെട്ടതും ഇതിൽ തന്നെ. പുസ്തകം എട്ടു പ്രാവശ്യമെങ്കിലും പരിഷ്കരിച്ചെഴുതിയ ഫോയിഡ്, മൂന്നാമത്തെ പതിപ്പിൽ, വിൽഹെം സ്റ്റെക്കലിന്റെ സ്വാധീനത്തിൽ, സ്വപ്നപ്രതീകങ്ങളെ അക്ഷരാർത്ഥത്തിലെടുക്കുന്ന ഒരു ഖണ്ഡം കൂട്ടിച്ചേർക്കുകയും ചെയ്തു. "ഇമ്മാതിരി ഉൾക്കാഴ്ചകൾക്കുള്ള ഭാഗ്യം ഒരുവന് ആയുസ്സിലൊരിക്കൽ മാത്രം കിട്ടുന്നതാണ്" എന്നായിരുന്നു സ്വന്തം കൃതിയെക്കുറിച്ചുള്ള ഫ്രോയിഡിന്റെ തന്നെ നിരീക്ഷണം. കൃതിയുടെ ജർമ്മൻ ഭാഷയിൽ ആദ്യപതിപ്പ് 1899-ൽ പുറത്തിറങ്ങി. ഫ്രോയിഡൻ സ്വപ്നാപഗ്രഥനം എന്നൊരു പുതിയ മനശാസ്ത്ര സമീപനരീതിക്ക് ഈ ഗ്രന്ഥം തുടക്കം കുറിച്ചു.  അബോധ മനസ്സിന്റെ പ്രവർത്തനങ്ങൾ മനസ്സിലാക്കുന്നതിനുള്ള രാജപാത  എന്നാണ്‌ ഫ്രോയിഡ് ഇതിനെക്കുറി...

സിഗ്മണ്ട് ഫ്രോയിഡ്

Image
ലോക വിഖ്യാതനായ മനശാസ്ത്രജ്ഞനാണ്‌  സിഗ്മണ്ട് ഫ്രോയിഡ്  ( മേയ് 6 ,  1856  -  സെപ്റ്റംബർ 23 ,  1939 ).ഇദ്ദേഹം മനശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നു.മനസ്സിന്‌ അബോധം എന്നൊരു വശമുണ്ടെന്ന് ആദ്യമായി സിദ്ധാന്തിച്ച വ്യക്തിയാണ്‌ ഫ്രോയിഡ്.മാനസികാപഗ്രഥനം അഥവാ മനോവിശ്ലേഷണം(Psychoanalisys) എന്ന മനശാസ്ത്രശാഖയ്ക്കു തുടക്കം കുറിച്ചത് അദ്ദേഹമാണ്‌.  മനശാസ്ത്രത്തെ അന്ധവിശ്വാസങ്ങളിൽ നിന്ന് വേർപെടുത്തി ഒരു ശാസ്ത്രശാഖയാക്കി വളർത്തിയതിലും, മനോരോഗ ചികിത്സയെ വൈദ്യശാസ്ത്രത്തിന്റെ ഒരു പ്രത്യേക വിഭാഗമായി ഉയർത്തിയതിലും അദ്ദേഹം മുഖ്യ പങ്കു വഹിച്ചു.  ഹിസ്റ്റീരിയ  ബാധിച്ച രോഗികളെ ചികിത്സിയ്ക്കാൻ  ഹിപ്നോട്ടിസം  ഫലപ്രദമാണെന്ന് തെളിയിച്ചതും അദ്ദേഹമാണ്‌. സ്വപ്നങ്ങളുടെ വ്യാഖ്യാനവും അപഗ്രഥനവും മാനസികാപഗ്രഥനത്തിൽ സഹായകമാണെന്ന് അദ്ദേഹം കണ്ടെത്തി. ജീവിതരേഖ 1856 മെയ് 6-ന്‌ ഇന്നത്തെ  ചെക്ക് റിപ്പബ്ലിക്കിന്റെ  ഭാഗമായ ഫ്രെയ്ബർഗ്ഗിലെ  ഒരു ജൂതകുടുംബത്തിലാണ്‌ അദ്ദേഹം ജനിച്ചത്.  അദ്ദേഹത്തിന്‌ നാലു വയസ്സുള്ളപ്പോൾ കുടുംബം ഓസ്ട്രിയയിലേയ്ക്ക്  താമസം മ...

ഹിപ്നോട്ടിസം

Image
ഹിപ്നോട്ടിസം   എന്നു പറയുമ്പോള് മാജിക് അല്ലെങ്കില് , ഒരു അജ്ഞാത ശക്തി ഇവയിലേതെങ്കിലുമാണ് ഭൂരിഭാഗം പേരുടെയും മനസിലേക്കോടിയെത്തുന്നത് , ഈ തെറ്റിദ്ധാരണ വിദ്യാസമ്പന്നരുടെയിടയില് പോലും ഉണ്ട്.ഭീതി പരത്തുന്ന ഒരു പുകമറ ആയി ബാല്യമനസുകളിലും ഈ വാക്ക് കുത്തിത്തിരുകപ്പെട്ടിരിക്കുന്നു.ഒരു സ്വാഭാവിക ഉറക്കം തന്നെയാണ് ഹിപ്നോട്ടിസം കൊണ്ട് ഉദ്ദേശിക്കുന്നത്.എന്താണ് സ്വാഭാവിക ഉറക്കം.അതായത് , ഒരാളുടെ പഞ്ചേന്ദ്രിയങ്ങളിലൂടെ കടന്നുപോകുന്ന ആവേഗം തലച്ചോറിലെത്തുകയും തുടര്ന്ന് അതിനെ മടുപ്പിക്കുകയും ചെയ്യുമ്പോഴാണ് ഉറക്കം അനുഭവപ്പെടുന്നത്. ചെയ്യുന്ന രീതി. ഹിപ്നോട്ടിസമെന്ന പ്രതിഭാസത്തില് ആ ഉറക്കത്തിനു വേണ്ട സാഹചര്യങ്ങള് ഒരുക്കി കൊടുക്കുകയാണ് ചെയ്യുന്നത്.അങ്ങനെ ഒരേ തരത്തിലുള്ള ഉത്തേജനം മസ്തിഷ്ക്കത്തിലെത്തുമ്പോള് അവിടെ അതിന് ഒരു നിരോധനം ഉണ്ടാകുന്നു.താരാട്ട് പാടുമ്പോള് കുട്ടികള് ഉറങ്ങുന്നതും , ഇതേ ശാസ്ത്രതത്വം മൂലമാണ്.പ്രകാശമുള്ള വസ്തുവില് ശ്രദ്ധ കേന്ദ്രീകരിക്കുക , ഒരേ താളത്തിലുള്ള ഈണം കേള്ക്കുക തുടങ്ങിയവ ഒരാളെ അഗാധ ഉറക്കത്തിലേക്ക് നയിക്കും. ഹിപ്നോട്ടിക് നിദ്രയിലായിരിക്കുമ്പോൾ തന്നെ വ്യക്തിയുമായി ആശയവിനിമയ...

അന്തർമുഖത, ബഹിര്മുഖത

അന്തർമുഖത മനുഷ്യന്റെ പെരുമാറ്റസവിശേഷതകൾക്കു കാരണഭൂതമായ ഒരു മാനസികഭാവമാണ് അന്തർമുഖത. ബാഹ്യലോകത്തിനും അതിലുള്ള വസ്തുക്കൾക്കും വലിയ വില കല്പിക്കാതിരിക്കുക; ധനം, പ്രതാപം, പ്രശസ്തി, അന്തസ്, അധികാരം മുതലായവയിൽ താത്പര്യമില്ലാതിരിക്കുക; താനുമായി ഇടപെടുന്നവർ തന്റെ കഴിവുകളെ അംഗീക രിച്ച് വിലമതിക്കണമെന്ന കാംക്ഷയില്ലാതിരിക്കുക; പല ആളുകളുമായി ഇടപഴകേണ്ടി വരുന്നതിൽ വൈമുഖ്യം കാണിക്കുക; സുഹൃത്തുക്കളെ സമ്പാദിക്കുവാൻ ഉത്സാഹം കാണിക്കാതിരിക്കുക; ചുറുചുറുക്കും സഞ്ചാരശീലവും കുറവായിരിക്കുക; വികാരഭരിതനായാൽ ഏറെനേരം അതിൽത്തന്നെ മുഴുകുക; ഏതു കാര്യത്തിലും വലിയ മുൻകരുതലുകൾ കാണിക്കുക; എന്തെങ്കിലും ചെയ്യുന്നതിനെക്കാൾ അധികം അതിനെക്കുറിച്ചാലോചിച്ചുകൊണ ്ടിരിക്കുക; കൂട്ടായ പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ നില്ക്കാൻ മടി കാണിക്കുക; പലപ്പോഴും മനോരാജ്യത്തിലാണ്ടുപോവുക; തനിയെ മുഷിഞ്ഞിരുന്നു ജോലി ചെയ്യുക; സല്ക്കാരങ്ങളിലും വിരുന്നുകളിലും ഹൃദയപൂർവം പങ്കുകൊള്ളാൻ മടി കാണിക്കുക; വഴിയിൽവച്ച് പരിചിതരെ കണ്ടാൽ സംസാരിക്കുന്നതിലും മറ്റും വലിയ താത്പര്യം കാണിക്കാതിരിക്കുക മുതലായവയാണ് അന്തർമുഖതയുടെ ലക്ഷണങ്ങളായി മിക്ക മനഃശാസ്ത്രജ്ഞന്മാരും കരുതിപ്പ...

എന്താണ് മനഃശാസ്ത്രം ?

Image
മനുഷ്യന്റെ മനസ്‌, മസ്തിഷ്ക്കം, പെരുമാറ്റം എന്നിവ പ്രതിപാദിക്കുന്ന സൈദ്ധാന്തികവും പ്രായോഗികവുമായ ഒരു വിജ്ഞാന മേഖലയാണ്‌ മനഃശാസ്ത്രം. വ്യക്തികളുടെ ദൈനംദിന ജീവിത പ്രശ്നങ്ങളും മാനസിക അസ്വസ്ഥതകളുമുൾപ്പെടെ ഒട്ടേറെ മേഖലകളിൽ മനഃശാസ്ത്രം വെളിച്ചം വീശുന്നു. മനുഷ്യ പ്രകൃതിയേയും പെരുമാറ്റങ്ങളേയും വിശദീകരിക്കുന്നതിൽ സൂക്ഷ്മമായ മാനദണ്ഡങ്ങൾ ഉപയോഗിക്കുന്നതിൽ മനഃശാസ്ത്രം ഇതരശാസ്ത്രങ്ങളായ സാമ്പത്തിക ശാസ്ത്രം, രാഷ്ട്രതന്ത്രം, സാമൂഹ്യശാസ്ത്രം എന്നിവയേക്കാളേറെ വളരെ മുന്നിലാണ്‌. ഏതൊരു ശാസ്ത്രശാഖയേയും പോലെ മനഃശാസ്ത്രത്തിനും ഇതര വിജ്ഞാന മേഖലകളുമായി കൈകോർ‌‍ക്കേണ്ടി വന്നിട്ടുണ്ടെന്നതും വസ്തുതയാണ്‌. ഉദാഹരണത്തിന്‌ മനഃശാസ്ത്രം നാഡീശാസ്ത്രത്തിൽ നിന്നും ഏറെ ഭിന്നമാണ്‌. നാഡീശാസ്ത്രമാകട്ടെ മാനസിക-മസ്തിഷ്ക്കപ്രവർത്തന ങ്ങളുമായി ബന്ധപ്പെട്ടതാണ്‌ താനും. അതുകൊണ്ടുതന്നെ ഈ രണ്ട്‌ ശാസ്ത്രശാഖകളേയും സമന്വയിപ്പിച്ച്‌ കൊണ്ട്‌ രൂപപ്പെട്ടതാണ്‌ ന്യൂറോസൈക്കോളജി. ഇത്‌ നാഡീപ്രവർത്തനങ്ങളെയും അതിൽ മനസ്സിനുള്ള സ്വാധീനത്തെയും കുറിച്ച്‌ പ്രതിപാദിക്കുന്നു. പ്രാചീന ഗ്രീക്ക്‌ ഭാഷയിലെ "ആത്മാവ്‌" (soul) എന്നർത്ഥമുള്ള "സൈക്ക്‌...